പൂതാടി സ്വദേശികളായ 12 പേര്‍, മേപ്പാടി 9 പേര്‍, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ 8 പേര്‍ വീതം, എടവക, മുട്ടില്‍, വൈത്തിരി, തവിഞ്ഞാല്‍ 6 പേര്‍ വീതം, അമ്പലവയല്‍, കണിയാമ്പറ്റ, മാനന്തവാടി 4 പേര്‍ വീതം, കോട്ടത്തറ, നെന്മേനി രണ്ടു പേര്‍ വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന, ബത്തേരി, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഹൈദരാബാദില്‍ നിന്ന് വന്ന നെന്മേനി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്ന് എത്തി രോഗബാധിതനായത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.