കെഎസ്ഇബിയുടെ അധീനതയിലുള്ള കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതിയുടെ ഭാഗമായ ബാണാസുര സാഗര്‍ ജലസംഭരണിയിലെ ജലനിരപ്പ് ഇന്നത്തെ (ആഗസ്റ്റ് 19) അപ്പര്‍ റൂള്‍ ലെവല്‍ ആയ 774.50 മീറ്ററിനോടടുത്ത സാഹചര്യത്തില്‍ ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 773.05 മീറ്ററിലാണ് ജലനിരപ്പുളളത്. 773 മീറ്ററാണ് അപ്പര്‍ റൂള്‍ ലെവലിലെ ബ്ലൂ അലേര്‍ട്ട് പരിധി. പൊതുജനങ്ങള്‍ മതിയായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.