വെള്ളമുണ്ട: എസ്.വൈ.എസ് നേതൃത്വത്തിലുള്ള ‘സാന്ത്വനം’ ആതുരസേവന രംഗത്ത് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയവും അഭിനന്ദനാർഹവുമായ അനുപമ മാതൃകയാണ് കാഴ്ച്ച വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു .കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ നിസ്തുല സേവനം ചെയ്യുന്ന ആരോഗ്യ പ്രവത്തകരെയും സാന്ത്വനം വൊളണ്ടിയേഴ്സിനെയും എസ്.വൈ.എസ് വെള്ളമുണ്ട യൂണിറ്റ് അനുമോദിക്കുന്ന ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്.കെ.തങ്ങൾ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ജമാൽ സഅദി പള്ളിക്കൽ,ഡോ.സയീദ്,എം.സി.മജീദ്,സുലൈമാൻ അമാനി,സുലൈമാൻ സഅദി,മമ്മൂട്ടി കെ തുടങ്ങിയവർ സംസാരിച്ചു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി