ജനവിരുദ്ധ താൽപര്യങ്ങൾ സ്വീകരിക്കുന്ന കോൺഗ്രസിൽ തുടരാനാവില്ല; എം എസ് വിശ്വനാഥൻ

സുൽത്താൻ ബത്തേരി:ജനവിരുദ്ധ താൽപര്യങ്ങൾ സ്വീകരിക്കുന്ന കോൺഗ്രസിൽ തുടരാനാവില്ലെന്ന്
എം എസ് വിശ്വനാഥൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളർന്നുവന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മതനിരപേക്ഷത, സോഷ്യലിസം, സാമ്രാജ്യത്വ വിരുദ്ധത എന്നിവയുടെയെല്ലാം മുഖമുള്ള പ്രസ്ഥാനമായിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർക്കുകയും തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണ്. രാഷ്ട്രത്തിന്റെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭീഷണിയായി മാറിയ ബിജെപിയുടെ കേന്ദ്ര സർക്കാരിനെതിരെ ഫലപ്രദമായ ചെറുത്തുനിൽപ് സംഘടിപ്പിക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. അധികാരക്കൊതി മൂത്ത കോൺഗ്രസുകാർ ബിജെപിയുടെ പാളയത്തിൽ ചേക്കേറുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിത്യ കാഴ്ചയായി മാറിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിക്ക് നിങ്ങൾ വോട്ടു ചെയ്യുകയാണെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എങ്കിലും തരണം, അല്ലാത്തപക്ഷം കോൺഗ്രസ് ജനപ്രതിനിധികളെ ബിജെപിക്കാർ വിലക്കെടുക്കും എന്ന് രാഹുൽ ഗാന്ധിക്ക് തന്നെ പറയേണ്ടി വന്ന ഗതികേടിലാണ് കോൺഗ്രസ്. കേന്ദ്ര സർക്കാരിനെതിരായി 100 ദിവസമായി കർഷകർ ഡൽഹിയിൽ സമരം തുടരുമ്പോഴും, ഡൽഹിയിൽ ശക്തമായി പ്രതിഷേധിക്കാൻ കഴിയാത്ത രാഹുൽഗാന്ധി കർഷക അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന സർക്കാരു ള്ള കേരളത്തിൽ വന്ന് ട്രാക്ടർ റാലി നടത്തുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. രാജ്യസ്നേഹിയായ ഒരു ജനാധിപത്യ വാദിക്കും കോൺഗ്രസിൽ തുടരാൻ കഴിയില്ല. കഴിഞ്ഞ അഞ്ചു വർഷമായി അധികാരത്തിൽ തുടരുന്ന കേരളത്തിലെ ഇടതുപക്ഷ ഭരണം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരിക്കുകയാണ്. മഹാ ദുരന്തങ്ങൾക്ക് നടുവിലും കേരളത്തിലെ ജനതയെ സംരക്ഷിച്ചു വന്ന പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ച് എതിർക്കുക എന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നത്. രാജ്യമെമ്പാടും കോൺഗ്രസ് സർക്കാരുകളെ ബിജെപി അട്ടിമറിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ബിജെപി പരിശ്രമിക്കുമ്പോൾ, ബിജെപിയുടെ നിലപാടിന് കുട പിടിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന, ഇടതുപക്ഷത്തെ രാജ്യമെമ്പാടും ശക്തിപ്പെടുത്തുക എന്നത്, ഏതൊരു രാജ്യസ്നേഹി യുടെയും കടമയാണ്
. കേരളത്തിൽ എന്ത് വില കൊടുത്തും ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയുമായി കൂട്ടുകൂടാൻ പോലും മടിയില്ലാത്തവരാണ് ഞങ്ങൾ എന്ന് കോൺഗ്രസ് തെളിയിക്കുകയാണ്. വയനാട്ടിലെ കോൺഗ്രസ് അങ്ങേയറ്റം ജീർണ്ണ അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെക്കും കലഹവും പാർട്ടിയെ അങ്ങേയറ്റം ദുർബലപ്പെടുത്തിയിരിക്കുന്നു. ഡിസിസി പ്രസിഡണ്ട് കൂടിയായ സുൽത്താൻബത്തേരി എംഎൽഎയ്ക്ക്, ബത്തേരിയിലെ ഒരു വികസന പ്രശ്നങ്ങളുടെയും മുൻപിൽ നിൽക്കാൻ കഴിയുന്നില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിൽ, വലിയ അഴിമതിയാണ് നടക്കുന്നതെന്നും,, അതിന് കാരണക്കാർ ജില്ലാനേതൃത്വം ആണെന്ന് കെ കെ വിശ്വനാഥൻ മാസ്റ്റർ പറഞ്ഞിട്ടുപോലും, ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്ന ഒരു വിശദീകരണം നൽകാൻ ജില്ലാ കോൺഗ്രസ് പ്രസിഡണ്ടിന് നാളിതുവരെ കഴിഞ്ഞിട്ടില്ല , ഇങ്ങനെ എല്ലാ അർത്ഥത്തിലും ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസ് നയങ്ങളിൽ മനംമടുത്താണ്, കെപിസിസി സെക്രട്ടറി പദവിയിൽ തുടരുന്ന ഞാൻ കോൺഗ്രസിൽ നിന്നും രാജി വെക്കാൻ തീരുമാനിച്ചതും, സാമ്രാജ്യത്വവിരുദ്ധ മതനിരപേക്ഷ ജനപക്ഷ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതും. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി യിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഞാൻ കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കൗൺസിലർ പദവിയിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് കരുതുകയാണ് . അതുകൊണ്ട് മുൻസിപ്പൽ കൗൺസിലർ സ്ഥാനം നിയമാനുസൃതമായി ഞാൻ രാജിവെക്കുകയും രാജിക്കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക് ഇന്നു രാവിലെ നൽകുകയും ചെയ്തു. എന്നെ മുൻസിപ്പൽ കൗൺസിലർ ആക്കാൻ പ്രവർത്തിച്ച എനിക്ക് വോട്ട് ചെയ്ത എല്ലാവരോടും എന്റെ നന്ദി രേഖപ്പെടുത്താനുള്ള അവസരം ആയി ഞാൻ ഇതിനെ ഉപയോഗിക്കുന്നു. ഒരു പൊതു പ്രവർത്തകൻ എന്ന നിലക്ക്. നാടിന്റെ നന്മയ്ക്കുവേണ്ടി. സിപിഎമ്മിനോടും, ഇടതുപക്ഷത്തോടും ഒപ്പം നിന്ന് കൂടുതൽ കരുത്തോടെ പ്രവർത്തിക്കുമെന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു. ഒരു പൊതു പ്രവർത്തകൻ എന്ന നിലക്ക് ഇന്നലെവരെ ജനങ്ങൾ എനിക്കു നൽകിയ സഹകരണം തുടർന്നും ഉണ്ടാവണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. വാർത്താസമ്മേളനത്തിൽ,, വി. വി ബേബി, സുരേഷ് താളൂർ, സി കെ സഹദേവൻ, ബേബിവര്ഗീസ്, എം എസ് ഫെബിൻ, പി കെ രാമചന്ദ്രൻ പങ്കെടുത്തു.

ജില്ലാതല പട്ടയമേള നാളെ; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

ഭൂരഹിതരില്ലാത്ത നവകേരളം ലക്ഷ്യമാക്കി ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ കർമപദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പട്ടയമേള നാളെ (ജൂലൈ 15) രാവിലെ 10.30 ന് റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണൻചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളംകൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളജ്, നവോദയ സ്കൂൾ

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒൻപത് ഭക്ഷണങ്ങൾ

നാരുകൾ, ഫോളേറ്റ്, ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വൻകുടലിലെ വീക്കം, പോളിപ്‌സ്, കാൻസർ രൂപീകരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ

രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ

പാലക്കാട് നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, ആഴ്ചയിൽ 3 തവണ അട്ടപ്പാടിയിൽ പോയി

പാലക്കാട് : പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന്

ട്രെയിൻയാത്രയിൽ ബുദ്ധിമുട്ടുണ്ടോ? വാട്ട്സ്ആപ്പ് ഉണ്ടേൽ ഡോണ്ട് വറി! റെയിൽമദദ് ഉണ്ട് സഹായത്തിന്

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി പരാതി സമര്‍പ്പിക്കാന്‍ ഒരു സംവിധാനമുണ്ടോയെന്ന് ചോദിച്ചാല്‍, പറയാന്‍ ചിലരെങ്കിലും ഒന്ന് ബുദ്ധിമുട്ടും. എന്നാല്‍ ഇനി ആ സങ്കടം വേണ്ട. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി റെയില്‍മദദ് എന്നൊരു വാട്ട്‌സ്ആപ്പ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *