പനമരം: പരിയാരത്ത് കടക്ക് തീപിടിച്ച് കട പൂര്‍ണമായും കത്തി നശിച്ചു. ചായക്കടയും പലചരക്കും പ്രവര്‍ത്തിക്കുന്ന പരിയാരം സ്വദേശി ചിടുക്കില്‍ പൂക്കോത്ത് സലീമിന്റെ കടയാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. രണ്ടര ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്ന് തര്‍ക്കം ഉണ്ടായിരുന്നു. കടയില്‍ വൈദ്യുതി കണക്ഷന്‍ ഇല്ല. ഗ്യാസ് സിലിണ്ടര്‍ ഓഫാക്കിയാണ് സലീം കടപൂട്ടി പോയതും. അതിനാല്‍ ആരോ തീയിട്ടതെന്നാണ് സലീം പറയുന്നത്. സംഭവത്തില്‍ സലീം പനമരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അധ്യാപക നിയമനം
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്, ട്രേഡ്സ്മാൻ ഇൻ