സഹനത്തിന്‍റെ ആള്‍രൂപത്തിന് പാലിയേറ്റീവ് ഗ്രൂപ്പിന്‍റെ ആദരം

പിണങ്ങോട്: കെട്ടിടത്തില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതം പറ്റി പതിനൊന്ന് വര്‍ഷക്കാലമായി കിടപ്പിലായ ഭര്‍ത്താവിനെ ജോലിക്ക് പോലും പോകാതെ പരിചരിക്കുന്ന സ്നേഹനിധിയായ ഭാര്യയെ വനിതാ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് ആദരിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ പുഴക്കല്‍ പ്രദേശത്തുള്ള കിടപ്പ് രോഗിയായ ഗിരീഷിന്‍റെ ഭാര്യ ഷൈലജയെയാണ് ആദരിച്ചത്. പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്‍റും തരിയോട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍, അനില്‍കുമാര്‍, സലീം വാക്കട, ഫിസിയോതെറാപ്പിസ്റ്റ് സനല്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

2010ല്‍ ആണ് ഗിരീഷ് തൊഴിലിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റത്. ചികിത്സകള്‍ ഫലിക്കാത്തതിനാല്‍ നീണ്ട പതിനൊന്ന് വര്‍ഷക്കാലമായി കിടപ്പിലാണ്. ഈ കാലമത്രെയും മക്കളുടെ പഠനവും കുടുംബത്തിന്‍റെ മറ്റ് ചിലവുകളടക്കം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഷൈലജ ഭര്‍ത്താവിനെ പരിപാലിച്ച് വന്നത്. നടുവിന് താഴോട്ട് പൂര്‍ണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട ഗിരീഷിന്‍റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത് ഇവരാണ്. സഹായത്തിന് ഇപ്പോള്‍ മക്കളായ ജിത്തുവും ജിഷ്ണുവുമുണ്ട്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍, ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്.

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ

രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ

പാലക്കാട് നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, ആഴ്ചയിൽ 3 തവണ അട്ടപ്പാടിയിൽ പോയി

പാലക്കാട് : പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന്

ട്രെയിൻയാത്രയിൽ ബുദ്ധിമുട്ടുണ്ടോ? വാട്ട്സ്ആപ്പ് ഉണ്ടേൽ ഡോണ്ട് വറി! റെയിൽമദദ് ഉണ്ട് സഹായത്തിന്

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി പരാതി സമര്‍പ്പിക്കാന്‍ ഒരു സംവിധാനമുണ്ടോയെന്ന് ചോദിച്ചാല്‍, പറയാന്‍ ചിലരെങ്കിലും ഒന്ന് ബുദ്ധിമുട്ടും. എന്നാല്‍ ഇനി ആ സങ്കടം വേണ്ട. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി റെയില്‍മദദ് എന്നൊരു വാട്ട്‌സ്ആപ്പ്

സ്‌കൂള്‍ സമയമാറ്റത്തില്‍ ഇനി ചര്‍ച്ചയില്ല; സംഘടനകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട കോടതി വിധിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇനി ചര്‍ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംഘടനകളെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.