മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നവജാതശിശു മരിക്കാനിടയായ സംഭവം കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
യോഗത്തിൽ മാനന്തവാടി നിയോജകമണ്ഡലം പ്രസിഡൻറ് ടി. കെ ഗോപി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് അനന്തൻ ചുള്ളിയോട് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി .സി വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.കെ.ജയലക്ഷ്മി, കെ.പി.സി.സി. സെക്രട്ടറി സുനിൽ മടപ്പള്ളി, ഡി.സി.സി. സെക്രട്ടറിമാരായ അഡ്വ. എം. വേണുഗോപാൽ, സിൽവി തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.വി.നാരായണവാര്യർ, സുരേഷ് പാലോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.