ബത്തേരി : ലോക വനിതാ ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദീർഘകാലമായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച് വരുന്ന സബീസ ഉമ്മയെ ആദരിച്ചു. 1980 എസ്. എസ്.എൽ. സി. ബാച്ച് കൂട്ടായ്മ ചെയർമാൻ രാജൻ തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സീനിയർ അദ്ധ്യാപിക റിജുന വി.എൻ പൊന്നാട അണിയിച്ചു. പ്രിൻസിപ്പാൾ പി.എ. അബ്ദുൾ നാസർ , പി.ടി.എ. പ്രസിഡൻ്റ് എം. അബ്ദുൾ അസീസ് , റോയി വർഗീസ് , ഷാജി വി.എൻ ,സുനിത ഇല്ലത്ത് , ദീപാ കെ. എൻ ,സൗമ്യ പി. , കുമാരി അപർണ്ണാ അനിൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി തോമസ് വി.വി സ്വാഗതവും ,എൻ എൻ എസ് പ്രോഗ്രാം ഓഫീസർ ശുബാംഗ് കെ. എസ് നന്ദിയും പറഞ്ഞു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







