അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്
മീനങ്ങാടി ഭാരതീയ ജൻ ഔഷധികേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ വാരാചരണവും, ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനവും മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സ്ത്രീകളിലെ ആർത്തവവും, ആർത്തവ
കാലത്തെ വ്യക്തിശുചിത്വവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകയും സോഷ്യൽ ആക്ടിവിസ്റ്റുമായ ലൈലാ സെയിൻ ക്ലാസ്സെടുത്തു.പെൺകുട്ടികൾക്കായുള്ള ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനം ലൈല സെയിൻ,
സ്കൂൾ അധ്യാപിക സുമ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജോണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിരവധി വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ