സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പ്: മഹേഷ് കക്കത്ത്

കൽപറ്റ: കേരളത്തിൽ ഇടതുപക്ഷ സർക്കാറിന് തുടർ ഭരണം ഉറപ്പാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. പ്രതിസന്ധികളോട് പൊരുതി സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടത്തിയത്.  തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട്, യുഡിഎഫും ബി ജെപിയും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ മൂല്യങ്ങൾ ഇടിച്ചു താഴത്തി കാട്ടാനുള്ള ശ്രമമാണ് നടത്തുന്നത്.  ലോകത്താകമാനം ദുരിതം വിതച്ച കോവിഡ് മഹാമാരി കാലത്തും പ്രളയകാലത്തും സ്വന്തം ജനതയെ ചേർത്തുപിടിച്ച സർക്കാറിന്റെ നന്മയും മൂല്യവും കുറച്ചുകാണിക്കാനുളള  ശ്രമവും, അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ജനമനസുകളിൽ ഇടതു ഗവൺമെന്റിനുള്ള അംഗീകാരം ഇല്ലാതാക്കുന്നതിനുമുള്ള ശ്രമവുമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളായ വോട്ടർമാരും ഇടതുമുന്നണിയെ വിജയപ്പിക്കുന്നതിന് തയ്യാറാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എഐവൈഎഫ് ജില്ലാ കൺവെൻഷൻ കൽപറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എൻ ഫാരിസ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, അസി: സെക്രട്ടറി ഇ ജെ  ബാബു  പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി ലെനിൻ സ്റ്റാൻസ് ജേക്കബ് (സെക്രട്ടറി), രഞ്ചിത്ത് കമ്മന (പ്രസിഡന്റ്) ജോ: സെക്രട്ടറിമാർ: സ്വരാജ് വിപി, ശ്രീജിത്ത് പനമരം, സുമേഷ്
വൈ. പ്രസിഡന്റ് : സൗമ്യ, സന്ധ്യ, കലേഷ് സത്യാലയം

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ

രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ

പാലക്കാട് നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, ആഴ്ചയിൽ 3 തവണ അട്ടപ്പാടിയിൽ പോയി

പാലക്കാട് : പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന്

ട്രെയിൻയാത്രയിൽ ബുദ്ധിമുട്ടുണ്ടോ? വാട്ട്സ്ആപ്പ് ഉണ്ടേൽ ഡോണ്ട് വറി! റെയിൽമദദ് ഉണ്ട് സഹായത്തിന്

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി പരാതി സമര്‍പ്പിക്കാന്‍ ഒരു സംവിധാനമുണ്ടോയെന്ന് ചോദിച്ചാല്‍, പറയാന്‍ ചിലരെങ്കിലും ഒന്ന് ബുദ്ധിമുട്ടും. എന്നാല്‍ ഇനി ആ സങ്കടം വേണ്ട. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി റെയില്‍മദദ് എന്നൊരു വാട്ട്‌സ്ആപ്പ്

സ്‌കൂള്‍ സമയമാറ്റത്തില്‍ ഇനി ചര്‍ച്ചയില്ല; സംഘടനകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട കോടതി വിധിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇനി ചര്‍ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംഘടനകളെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.