അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍; സമയം കുറയ്ക്കാന്‍ വാട്ട്സ്ആപ്പ്

കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്ട്സ്ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. 24 മണിക്കൂറായി കുറയ്ക്കാനാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്‍റെ തീരുമാനം.

വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. അതേ സമയം 24 മണിക്കൂര്‍ എന്നത് ഓപ്ഷണലായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. വേണമങ്കില്‍ ഉപയോക്താവിന് പഴയ പോലെ 7 ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലവധിയായി സ്വീകരിക്കാം.

ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീച്ചര്‍ തന്നെ ഓപ്ഷണലാണ്. ഒരു ഗ്രൂപ്പിലെ, വ്യക്തികള്‍ക്കിടയിലോ ഈ ഫീച്ചര്‍ ഓഫായി നില്‍ക്കുകയായിരിക്കും. ഇത് ഇന്‍ഫോയില്‍ പോയി ഓണാക്കിയിടണം. ഗ്രൂപ്പില്‍ ഇത് ഓണാക്കിയാല്‍ ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങളും 7 ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ വ്യക്തികള്‍ക്കിടയില്‍ ഇരുപേരും ഇത് ഓണാക്കിയിടണം.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു.

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള,

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലായ് 30, 31 തീയ്യതികളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. പരിശീലന സമയത്ത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ

വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ എൻട്രി

അധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്‌, ട്രേഡ്സ്മാൻ ഇൻ

സീറ്റൊഴിവ്

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.