എടവക : എടവക ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ സേനയുടെ ടെയ്ലറിംഗ് യൂണിറ്റി നോടനുബന്ധിച്ച് ആരംഭിക്കുന്ന തുണി സഞ്ചി നിർമാണത്തിനു വേണ്ടി ‘സഞ്ചിക്കായ് ഒരു സാരി തരൂ’ ക്യാമ്പയിൻ ആരംഭിച്ചു .കുടുംബശ്രീ സി.ഡി.എസ്സിൻ്റെ സഹകരണത്തോടെ, വിവിധ വാർഡുകളിൽ നിന്നും ആദ്യഘട്ടമായി സമാഹരിച്ച സാരികൾ കുടുംബശ്രീ ചെയർപേഴ്സൺ പ്രിയ വിരേന്ദ്രകുമാർ ഏറ്റു വാങ്ങി.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, സ്റ്റാൻഡിങ് കമ്മിറ്റീ ചെയര്മാന്മാരായ ജെൻസി ബിനോയ്, ജോർജ് പടകൂട്ടിൽ, ഷിഹാബുദീൻ അയാത്ത്, മെമ്പർമാരായ ലത വിജയൻ, സുജാത.സി.സി, ലിസി ജോൺ, ഗിരിജ സുധാകരൻ ,കോ-ഓർഡിനേറ്റർ അജ്മൽ വി.എസ്, ഹരിത കർമസേന ഭാരവാഹികളായ റംല, മർഫി ഷിജി എന്നിവർ സംബന്ധിച്ചു.

നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട ചർച്ചകള്‍