സ്ഥാനാർത്ഥികളായാൽ ഉടൻ തിരഞ്ഞെടുപ്പ് കമ്മിറ്റികളും നിലവിൽ വരും: യു.ഡി.എഫ്.

കൽപ്പറ്റ: വയനാട്ടിൽ സ്ഥാനാർത്ഥികളായാൽ ഉടൻ തിരഞ്ഞെടുപ്പ് കമ്മിറ്റികളും നിലവിൽ വരുമെന്ന് യു.ഡി.എഫ് നേതാക്കൾ. കൽപ്പറ്റ ലീഗ് ഹൗസിൽ നടന്ന യു.ഡി.എഫ്. യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.
മാർച്ച് 15, 16 തിയതികളിൽ വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുമെന്ന് വയനാട് ജില്ലാ യു.ഡി.എഫ്. ചെയർമാൻ പി.പി.എ കരീം ,കൺവീനർ എൻ.ഡി.അപ്പച്ചൻ എന്നിവർ പറഞ്ഞു. 17-ാം തിയതി വയനാട്ടിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് ,മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽ വരും. 18, 19 തിയതികളിലായി മുഴുവൻ ബൂത്തുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാനും ജില്ലാ യു.ഡി.എഫ്. യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ അഞ്ച് വർഷത്തെ കേന്ദ്ര- കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും വയനാടിനോടിനുള്ള വഞ്ചനയുമാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. വയനാട് മെഡിക്കൽ കോളേജ്, വന്യ മൃഗ ശല്യം തുടങ്ങിയ വിഷയങ്ങളും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും. ജനങ്ങളെ പറ്റിക്കുന്ന കാര്യത്തിൽ ബി.ജെ.പി.യും സി.പി.എമ്മും ഒരേ തൂവൽ പക്ഷികളാണന്നും ഇവർ ആരോപിച്ചു.
ഡി.സി.സി.പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. , മുൻ മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരും മറ്റ് യു.ഡി.എഫ്. ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു.

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള,

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലായ് 30, 31 തീയ്യതികളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. പരിശീലന സമയത്ത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ

വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ എൻട്രി

അധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്‌, ട്രേഡ്സ്മാൻ ഇൻ

സീറ്റൊഴിവ്

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.