പടിഞ്ഞാറത്തറ, മാനന്തവാടി, ബത്തേരി സ്വദേശികളായ രണ്ടു പേര്‍ വീതം, പൊഴുതന, തവിഞ്ഞാല്‍, നെന്മേനി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 238 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

തൊഴിൽ മേള ജൂലൈ 17
അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.