കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും, പ്ലസ് ടു/ വിഎച്ച്എസ്സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയവരായിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാർക്ക് പരിധി 70 ശതമാനവും, 80 ശതമാനവുമാണ്.
യോഗ്യരായവർ മാർക്ക് ലിസ്റ്റ് (ഡിജി ലോക്കർ സർട്ടിഫിക്കറ്റ്), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് , ക്ഷേമനിധി പാസ്സ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പും കർഷക തൊഴിലാളി യൂണിയൻ സാക്ഷ്യപത്രം, എസ് സി /എസ് ടി വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷാ ഫോം മാതൃക www.agriworkersfund.org ൽ ലഭ്യമാണ്. ഫോണ്‍: 04936 204602.

ഫാക്ടറി മാനേജര്‍ നിയമനം
മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി