കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.03.21) പുതുതായി നിരീക്ഷണത്തിലായത് 259 പേരാണ്. 297 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3494 പേര്‍. ഇന്ന് പുതുതായി 8 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 620 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 300428 സാമ്പിളുകളില്‍ 295488 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 267733 നെഗറ്റീവും 27755 പോസിറ്റീവുമാണ്.

അപേക്ഷ ക്ഷണിച്ചു.
ജില്ലയില്‍ എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് വിദഗ്ദ പരിശോധന നടത്തുന്ന സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ ഡോക്ടറേറ്റുള്ളവര്‍, വിവിധ പുനരധിവാസ പദ്ധതികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.