വഞ്ഞോട്: അന്താരാഷ്ട അറബിക് ഫെഡറേഷനിൽ അംഗത്വം ലഭിച്ച കോറോം ഇഫ്റ പ്രിൻസിപ്പാൾ നൗഫൽ വാഫി വെള്ളമുണ്ടയെ വഞ്ഞോട് അലിഫ് ക്ലബ് അനുമോദിച്ചു.അറബി ഭാഷയിലെ വിവർത്തന ഗവേഷണ മികവ് പരിഗണിച്ചാണ് അദ്ധേഹത്തിന് അംഗത്വം ലഭിച്ചത്.അലിഫ് ക്ലബ്ബിൻ്റെ ഉപഹാരം ഏരി മൊയ്തു വിതരണം ചെയ്തു. കോറോം മദ്റസ ഹാളിൽ നടന്ന ചടങ്ങിൽ നൂറുദ്ധീൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു.എൻ.പി സുബൈർ, നൗഫൽ വാഫി എന്നിവർ സംസാരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച