നിയമസഭാ തിരഞ്ഞെടുപ്പ്: കേരള കർണാടക എക്സൈസ് സംയുക്ത റെയ്ഡ് നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് മദ്യം, മയക്ക്മരുന്ന് , മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള അതിര്‍ത്തിപ്രദേശമായ ബാവലിയിലും, ബൈരക്കുപ്പ ഭാഗങ്ങളിലും കബനിയുടെ തീരപ്രദേശങ്ങളിലും, കേരളകര്‍ണാടക അതിര്‍ത്തി വനമേഖലകളിലും കേരള എക്‌സൈസ് വകുപ്പും വയനാട് ഡിവിഷനും, കര്‍ണാടക എക്‌സൈസ് വകുപ്പും സംയുക്തമായി റെയ്ഡ് നടത്തി. വനമേഖലയിലെ ഊടുവഴികള്‍, ആള്‍ത്താമസമില്ലാത്ത ക്വാറി കെട്ടിടം, മറ്റ് അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. റെയ്ഡിന് വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സാജന്‍ സെബാസ്റ്റ്യന്‍, മൈസൂര്‍ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി മദേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

മൈസൂര്‍ മേഖല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മഹാദേവി ഭായ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് (എച്ച് ഡി കോട്ട) മോഹന്‍, വിക്രം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഗീത ലോകേഷ്, എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്ക കര്‍ണാടക എക്‌സൈസ് വകുപ്പില്‍ നിന്നും റെയ്ഡില്‍ പങ്കെടുത്തു. കേരള എക്‌സൈസ് വകുപ്പില്‍ നിന്നും മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അനില്‍കുമാര്‍, മാനന്തവാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍. പി .ജി .രാധാകൃഷ്ണന്‍ ണന്‍, പ്രിവന്റിവ് ഓഫീസര്‍ കെ .പി .ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സര്‍വശ്രീ പ്രജീഷ് .എ.സി , വി .കെ .സുരേഷ് ,വിജേഷ് കുമാര്‍, വിപിന്‍ എന്നിവര്‍ പങ്കെടുത്തു.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.