തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെത്തി. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വെന്‍ഷനുകളിലും മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വെന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പ്രചാരണ പരിപാടികളുടെ അവസാന ലാപ്പിലാണ്.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







