സുല്‍ത്താന്‍ ബത്തേരി സിറ്റി സെന്റര്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ് ഷോറൂമില്‍ ഓണ വിപണിയോടനുബന്ധിച്ച് കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും മെത്തകള്‍ക്കും വിലക്കിഴിവ് ലഭിക്കും. ജി.എസ് ടിക്ക് പുറമെ മെത്തകള്‍ക്ക് 50% വരെയും കയര്‍ ഉത്പന്നങ്ങള്‍ക്ക് 20% വരെയും ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. സെപ്റ്റംബര്‍ 30 വരെയാണ് വിലക്കുറവ് ലഭ്യമാകുകയെന്ന് ഷോറൂം മാനേജര്‍ അറിയിച്ചു. ഫോണ്‍: 04936 224607, 8281009865

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.