അമ്മമാരിൽ നിന്ന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം സ്വീകരിച്ച് അധികാരത്തിലെത്തിയ പിണറായിയുടെ ഭരണത്തിൽ നീതി നിഷേധിക്കപ്പെട്ട അമ്മമാരുടെ ദീനരോദനം കേൾക്കേണ്ടി വന്നതായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഇസ്മായിൽ. ടി.സിദ്ധീഖിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പീഡനത്തിനിരയായും കൊലക്കത്തിക്കിരയായും മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ കൂടെ നീതിക്ക് വേണ്ടി നിലകൊള്ളാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.ഇരകളോടൊപ്പം നിലനിൽക്കാൻ ബാധ്യതയുണ്ടായിരുന്ന സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചത്.അമ്മമാരുടെ പരാതി ചവറ്റുകൊട്ടയിലെ റിയുകയും സരിത പറഞ്ഞതുപോലെ അന്വേഷണം നടത്തുകയും ചെയ്തവരുടെ ഉള്ളിലിരുപ്പ് ജനം തിരിച്ചറിയും. അമ്മ മനസിനെ വേദനിപ്പിച്ച വരെ ജനകീയ കോടതിയിൽ വിചാരണ ചെയ്യാൻ കാത്തിരിക്കുകയാണെന്നും ഇസ്മായിൽ പറഞ്ഞു.ചടങ്ങിൽ കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു.റസാക്ക് കൽപ്പറ്റ, എം മുഹമ്മദ് ബഷീർ, പി കെ അബ്ദുറഹിമാൻ’ പി ബാലൻ ‘ ജി ആലി. ജോണി നന്നാട്ട്. കെ ടി കുഞ്ഞബ്ദുള്ള. എൻ പി ഷംസുദ്ധീൻ .കെ മമ്മുട്ടി, പി സി മമ്മൂട്ടി,സകുന്തള ടീച്ചർ, കെ അസ്മഹമീദ്’ ഗിരിജ കൃഷണ ,ബിന്തു ബാബു, സാജിദ നൗഷാദ്, ജെസീല ളംബ്രത്ത്,എം ശാന്തകുമാരി, എന്നിവർ സംസാരിച്ചു ജിഷ ശിവരാമൻ സ്വഗതവും, ഗിരിജ കൃഷ്ണ നന്ദിയും പറഞ്ഞു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക