കൽപ്പറ്റ: 7000 കോടി രൂപയുടെ വയനാട് പാക്കേജ് നടപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും വീടും കുടിവെള്ളവും ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകി എൽ.ഡി.എഫ്. കല്പറ്റ നിയോജക മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി. മെഗാ ഫുഡ്പാർക്ക് സ്ഥാപിക്കും, പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. കല്പറ്റ കേന്ദ്രീകരിച്ച് തുഞ്ചൻപറമ്പ് മാതൃകയിൽ എം.പി. വീരേന്ദ്രകുമാർ സ്മാരക പഠന ഗവേഷണ കേന്ദ്രവും അക്കാദമിക് ലൈബ്രറിയും വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരവും പൊതുജനങ്ങൾക്കായി പാർക്കും സ്ഥാപിക്കും.
മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലവും പൊതു നീന്തൽക്കുളവും നിർമിക്കും. ദുരന്തനിവാരണത്തിനായി പ്രത്യേക പദ്ധതികൾ രൂപവത്കരിക്കും, പട്ടികവർഗ വിഭാഗക്കാരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കും കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികൾ സമ്പൂർണമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. സംവിധായകൻ രഞ്ജിത്ത് നടൻ അബു സലീമിന് നൽകി പ്രകാശനം ചെയ്തു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ