തിരഞ്ഞെടുപ്പ് :ജില്ലയില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കി 487 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് സ്‌ക്വാഡുകള്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. 252 റെയ്ഡുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തി. വിവിധ കേസുകളില്‍ 58 പേരെ അറസ്റ്റ് ചെയ്തു. 80600 രൂപ പിഴയിനത്തില്‍ ഈടാക്കി. 487 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസ് 66, കോട്ട്പാ 404 കേസുകള്‍, എന്‍.ഡി.പി.എസ് 17 എന്നിങ്ങനെയാണ് കേസുകള്‍. ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 242 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. 23 ലിറ്റര്‍ കര്‍ണാടക മദ്യവും, 546 ലിറ്റര്‍ വാഷും പിടികൂടി. 2 ലിറ്റര്‍ ചാരായവും, 1.905 ഗ്രാം കഞ്ചാവ്, 98.645 നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും പിടികൂടി. മതിയായ രേഖകള്‍ ഇല്ലാത്ത 80000 രൂപയും പരിശോധനക്കിടെ കണ്ടെത്തി.

കല്‍പ്പറ്റയില്‍ പിഴയിനത്തില്‍ 4600 രൂപയും ബത്തേരിയില്‍ നിന്ന് 6200 രൂപയും മാനന്തവാടിയില്‍ നിന്ന് 20200 രൂപയുമാണ് ഈടാക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത മദ്യവില്‍പ്പന, മയക്ക് മരുന്ന് കടത്ത് തടയുന്നതിന് ജില്ലയിലെ എക്സൈസ് വിഭാഗം വിവിധ സ്‌ക്വോഡുകളിലായി കര്‍മ്മനിരതരാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും പ്രത്യേക റെയ്ഡുകളും പരിശോധനകളും വിപുലമാക്കിയിട്ടുണ്ട്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും വ്യാജവാറ്റും , വ്യാജമദ്യവില്‍പ്പനയും തടയുന്നതിനും നടപടികള്‍ ഊര്‍ജിതമാക്കി.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.