വെങ്ങപ്പള്ളി സ്വദേശികള്‍ 8 പേര്‍, നെന്മേനി, വെള്ളമുണ്ട, മേപ്പാടി രണ്ടു പേര്‍ വീതം, ബത്തേരി, മീനങ്ങാടി, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 12 പേരുമാണ് രോഗം ഭേദമായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.