വധുവിനെയും കൂട്ടരെയും കാണാനില്ല; ഒരേസമയം പരാതിയുമായി വന്നത് അഞ്ച് വരന്മാര്‍

ഭോപ്പാല്‍: വിവാഹവേദിയിലെത്തിയ ഹാര്‍ദ്ദ സ്വദേശിയായ വരനും കൂട്ടരും ആദ്യം ഞെട്ടി. വിവാഹവേദിയായ ഹാള്‍ പൂട്ടിയിട്ടിരിക്കുന്നു. വധുവിനെയും കൂട്ടരെയും കാണാനുമില്ല. ഉടന്‍തന്നെ വരനും സംഘവും പോലീസ് സ്‌റ്റേഷനിലെത്തി. പക്ഷേ, സ്‌റ്റേഷനിലെത്തിയപ്പോള്‍ കണ്ടത് സമാന പരാതിയുമായെത്തിയ മറ്റ് നാല് വരന്മാരെ. ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ പിടിയിലായത് യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ വിവാഹത്തട്ടിപ്പ് സംഘവും.

മധ്യപ്രദേശിലെ ഭോപ്പാല്‍ കോലാര്‍ റോഡിലാണ് യുവാക്കള്‍ വിവാഹത്തിട്ടിപ്പിനിരയായത്. നേരത്തെ വിവാഹം ഉറപ്പിച്ച് പണം സ്വന്തമാക്കിയ ശേഷം വധുവിന്റെ കൂട്ടരെന്ന് പരിചയപ്പെടുത്തിയവര്‍ ഇവരെ വിവാഹചടങ്ങ് നടത്താനായി ഭോപ്പാലിലേക്ക് ക്ഷണിക്കുകയായിരുന്നു. വധുവിന്റെ കൂട്ടര്‍ പറഞ്ഞതനുസരിച്ച് വിവാഹവേദിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി വരന്മാരായ യുവാക്കള്‍ തിരിച്ചറിഞ്ഞത്. ഒരേദിവസം അഞ്ച് യുവാക്കളാണ് തട്ടിപ്പിനിരയായത്. തുടര്‍ന്ന് ഇവരെല്ലാം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

അഞ്ച് യുവാക്കളെയാണ് വിവാഹത്തട്ടിപ്പിലൂടെ യുവതിയും കൂട്ടരും കബളിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥരായ ഭൂപേന്ദ്രസിങ് പറഞ്ഞു. യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗസംഘമാണ് തട്ടിപ്പിന് പിന്നില്‍. വിവാഹം നടക്കാത്ത യുവാക്കളെ കണ്ടെത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യരീതി. തട്ടിപ്പ് സംഘത്തിലെ യുവാക്കള്‍ മൊബൈല്‍ നമ്പരടക്കം നല്‍കി വിശ്വാസം നേടും. തുടര്‍ന്ന് വധുവിനെ കാണാനായി ഭോപ്പാലിലേക്ക് ക്ഷണിക്കുകയും സംഘത്തിലെ യുവതിയെ പരിചയപ്പെടുത്തുകയും ചെയ്യും. വിവാഹം ഉറപ്പിക്കുന്നതോടെ വരനില്‍നിന്ന് 20,000 രൂപയാണ് സംഘം വാങ്ങിയിരുന്നത്. പിന്നീട് ഫോണിലൂടെ വിവാഹതീയതിയും വിവാഹവേദിയും അടക്കം നിശ്ചയിച്ച് വരനെയും കൂട്ടരെയും കബളിപ്പിച്ച് മുങ്ങുകയാണ് പതിവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ്

വായനയുടെ ചിറകിലേറി വിദ്യാർത്ഥികൾ

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ‘വായനയുടെ ചിറകിലേറി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ

ബഷീർ ദിനം ആചരിച്ചു.

ജിവിഎച്ച്എസ്എസ് വെള്ളാർ മലയിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ മുനീറിന്റെ അധ്യക്ഷതയിൽ മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ വിപിൻ ബോസ് ദിനാചരണ പരിപാടികളുടെ ഉദ്ഘാടന നിർവഹിച്ചു.

പുരസ്‌കാര നിറവിൽ ‘രക്ഷ’

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.