തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുന്നതിനായി വഞ്ചിപ്പാട്ട് രൂപത്തിലുള്ള തെരഞ്ഞെടുപ്പ് ബോധവത്കരണ ഗാനവും ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെത്തി. ജില്ലാ പ്ലാനിംഗ് ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കെ.പി. പ്രകാശന്‍ എഴുതിയ ബോധവത്കരണ ഗാനം പാടിയത് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. രവികുമാര്‍ ആണ്. സ്വീപ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ പ്രചരണ ഗാനം വോട്ട് വണ്ടിയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രചരണം നടത്തി വരുന്നുണ്ട്.

റോഡ് ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ