വൈത്തിരി: വയനാട് ജില്ലയെ കേരളത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും , വയനാട്ടിലേക്കുള്ള ബദൽ പാതകൾ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ കൂവക്കൽ ആവശ്യപ്പെട്ടു. കെപിസിസി ആഹ്വാനം ചെയ്ത ഗ്രഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മാണി ഫ്രാൻസിസ് , എ.എ വർഗ്ഗീസ്,കെ ഫൈസൽ, പിവി ആന്റണി, ആർ.രാമചന്ദ്രൻ , എൻകെ ജ്യോതിഷ് കുമാർ, പൗലോസ് ചുണ്ടേൽ, എം. രാഘവൻ , മൈക്കിൾ പിഡി, ദേവു ടീച്ചർ, ഡോളി , ജോസഫ് മറ്റത്തിൽ, ഷെമീർ എന്നിവർ പ്രസംഗിച്ചു

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ