തോല്‍പ്പെട്ടി: മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് തോല്‍പ്പെട്ടി ചെക് പോസ്റ്റില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിക്കാതെ മതിയായ രേഖകളില്ലാതെ പിക്കപ്പില്‍ കൊണ്ടുവന്ന1,16,300 രൂപ പിടിച്ചെടുത്തു. കൊടുവള്ളി സ്വദേശികളില്‍ നിന്നാണ് എസ്.എസ്.ടി തോല്‍പ്പെട്ടി ടീം അംഗങ്ങളായ പി.ജെ ജോസ്, സി.പി.ഒ പ്രശാന്ത് , അഭിജിത്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബു മൃദുല്‍, സി.ഇ.ഒ മാരായ അജീഷ്, വിപിന്‍ എന്നിവര്‍ പണം പിടിച്ചത്. പ്രസ്തുത പണം സ്‌ക്വാഡ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ജസ്റ്റിന്‍ ജോര്‍ജ്, അസിസ്റ്റന്റ് കെ.എം ജോസഫ്, സി. പി.ഒ ഷക്കീര്‍, ഡ്രൈവര്‍ രാജേഷ് കുമാര്‍, അഭിലാഷ് എന്നിവരടങ്ങുന്ന സംഘത്തിന് കൈമാറുകയും ചെയ്തു.

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.
ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ