വോട്ടുചെയ്യാനായി പ്രായസപ്പെട്ട് ബൂത്തിലെത്തിയ വയോവൃദ്ധയുടെ വോട്ട് മറ്റാരോ തപാല്‍ വോട്ട് ചെയ്തതായി പരാതി.മാനന്തവാടി എടവക പഞ്ചായത്തിലെ 87-ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് സംഭവം. 84 കാരിയായ പള്ളിക്കല്‍ മറിയം മരുന്നന്‍ എന്നവരുടെ വോട്ടാണ് ഇവരുടെ അനുവാദമില്ലാതെ മറ്റാരോ തപാല്‍ വോട്ടായി ചെയ്തതായി കണ്ടെത്തിയത്. തപാല്‍ വോട്ടു ചെയ്തവരുടെ കൂട്ടത്തില്‍ ഇവരുടെ പേര് കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനാവില്ലെന്ന് പോളിംഗ് ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ തിരികെപ്പോവുകയായിരുന്നു.ഇത് സംബന്ധിച്ച പരാതി റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കി.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.