സുഹൃത്ത്‌ ഒ. ടി. പി നമ്പർ ചോദിക്കും, കൊടുക്കരുത്…! വാട്സ്ആപ്പിലൂടെ പുതിയ തട്ടിപ്പ്

നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെങ്കിലും ആറ്​ ഡിജിറ്റുള്ള ഒ.ടി.പി നമ്ബര്‍ ചോദിച്ച്‌​ വാട്​സ്‌ആപ്പില്‍ ടെക്സ്റ്റ്​ മെസ്സേജ്​ അയക്കുകയാണെങ്കില്‍ ഒരിക്കലും അതിന്​ മറുപടി നല്‍കരുത്​​. ആദ്യം സുഹൃത്തിനെ വിളിച്ച്‌​ മെസ്സേജ്​ അയച്ചത്​ അവന്‍/അവള്‍ ആണോ എന്ന്​ ഉറപ്പുവരുത്തുക. കാരണം, വാട്​സ്​ആപ്പിനെ ലക്ഷ്യമിട്ട്​ പുതിയ ഒരു തട്ടിപ്പുകൂടി ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നുണ്ട്​​.

വാട്​സ്​ആപ്പില്‍ സൈന്‍-ഇന്‍ ചെയ്യു​േമ്ബാള്‍ ചോദിക്കുന്ന ഒ.ടി.പി നമ്ബര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണ്​ നടന്നുകൊണ്ടിരിക്കുന്നത്​. ആദ്യം ഹാക്ക്​ ചെയ്യപ്പെടുന്ന അക്കൗണ്ടില്‍ നിന്നും അവരുടെ കോണ്‍​ടാക്​ടിലുള്ള മറ്റുള്ളവര്‍ക്ക്​ വ്യാപകമായി ഒ.ടി.പി നമ്ബറിനായി സന്ദേശമയക്കും.
റേഡിയോ ഷോ ഹോസ്റ്റായ അലെക്​സിസ്​ കോണ്‍റാന്‍ ആണ്​​ പുതിയ സ്​കാമിനെ കുറിച്ച്‌​ ട്വിറ്ററിലൂടെ ആദ്യം റിപ്പോര്‍ട്ട്​ ചെയ്തത്​. ‘ആദ്യം വാട്​സ്​ആപ്പ്​ കോഡ്​ എന്ന പേരില്‍ ഫോണില്‍ ഒരു ടെക്​സ്റ്റ്​ മെസ്സേജ്​ വരും. തൊട്ടുപിന്നാലെ, നിങ്ങളുടെ ഏതെങ്കിലും വാട്​സ്​ആപ്പ്​ കോണ്‍ടാക്​ടില്‍ നിന്ന്​ ഒരു സന്ദേശമായിരിക്കും എത്തുക. ”ഹലോ.. ക്ഷമിക്കണം ഞാന്‍ എസ്​.എം.എസ്സായി അബദ്ധത്തില്‍ ഒരു ആറ്​ നമ്ബര്‍ കോഡ്​ നിങ്ങള്‍ക്ക്​ അയച്ചിട്ടുണ്ട്​. അത്​ തിരിച്ചയക്കാമോ.. അത്യാവശ്യമാണ്​”. -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒ.ടി.പി ചോദിച്ചുകൊണ്ട്​ നിങ്ങള്‍ക്ക്​ സന്ദേശമയച്ച ആളുടെ വാട്​സ്​ആപ്പും ഹാക്ക്​ ചെയ്യപ്പെട്ടു എന്നാണ്​ അതിലൂടെ മനസിലാക്കേണ്ടത്​​. പിന്നാലെ, അവരുടെ കോണ്‍ടാക്​ടിലുള്ള മറ്റുള്ളവരുടെ അക്കൗണ്ടും ഹാക്ക്​ ചെയ്യാനാണ്​ തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്​. ഒ.ടി.പി നല്‍കിയാല്‍, നിങ്ങളുടെ വാട്​സ്​ആപ്പ്​ ഹാക്കര്‍ അവരുടെ കൈയ്യിലുള്ള ഉപകരണത്തില്‍ ആക്​ടിവേറ്റാക്കും. അങ്ങനെ സംഭവിച്ചാലുള്ള അപകടം പറ​യേണ്ടതില്ലല്ലോ…!

ഒരിക്കലും ഒ.ടി.പി നമ്ബര്‍ ആരുമായും പങ്കുവെക്കാതിരിക്കലാണ്​ ഇത്തരം തട്ടിപ്പിന്​ ഇരയാവാതിരിക്കാനുള്ള പ്രധാന പോംവഴി. അഥവാ, സുഹൃത്തുക്കളില്‍ നിന്ന്​ അത്തരം സന്ദേശം വരികയാണെങ്കില്‍, അവരെ വിളിച്ച്‌​ അവരുടെ വാട്​സ്​ആപ്പ്​ ഹാക്കായ വിവരം അറിയിക്കുക. അവര്‍ ലോഗിന്‍ ചെയ്യുന്നതോടെ ഹാക്കര്‍മാര്‍ക്ക്​ സുഹൃത്തിന്‍റെ അക്കൗണ്ട്​ ഉപയോഗിക്കാന്‍ സാധിക്കാതെ വരും. വാട്സ്​ആപ്പില്‍ ടു ഫാക്​ടര്‍ ഒതന്‍റിക്കേഷന്‍ അല്ലെങ്കില്‍ ടു സ്​റ്റെപ്​ വെരിഫിക്കേഷന്‍ എനബ്​ള്‍ ചെയ്​തുവെച്ചാല്‍ അക്കൗണ്ട്​ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.