തിരുവനന്തപുരം: ഇന്ധനവില വീണ്ടും കുറഞ്ഞു. രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 75 പൈസയുമാണ്. കൊച്ചിയിൽ പെട്രോളിന് 90 രൂപ 56 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.