കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുറുമ്പാലക്കോട്ട വിനോദ സഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ച് ബൈക്കുകള്‍ മോഷ്ടിച്ച കേസിൽ 4 യുവാക്കളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍ (21), വെണ്ണിയോട് വലിയകുന്ന് വീട്ടില്‍ കേശവന്റെ മകന്‍ ശരത്ത് (21) എന്നിവരെയാണ് കമ്പളക്കാട് സി ഐ പി .വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.വി.ശ്രീദാസ്, അഡീഷണൽ എസ്.ഐ വി.പി.ആന്റണി, എസ്.സി.പി.ഒ വി.ആർ.ദിലീപ് കുമാർ, സി.പി.ഒമാരായ എം.നിസാർ, കമറുദ്ധീൻ, എം.അനൂപ്, ഇർഷാദ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.