നൂൽപുഴയിൽ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നൂൽപ്പുഴ നാഗരംചാലിലെ 56 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 2-ാം തീയതി ഷിഗല്ല ബാധിച്ച് നൂൽപുഴയിൽ 6 വയസ്സുകാരി മരണപ്പെട്ടിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതർ ഷിഗല്ലയെ പ്രതിരോധിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം കോവിഡ് കേസുകളും നൂൽപ്പുഴയിൽ അധികരിച്ചിരിക്കുകയാണ്. എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ട 7 ഗോത്ര വർഗ്ഗ വിദ്യാർഥികൾക്ക് ഇന്ന് കോവിഡ് പോസീറ്റീവായി.