ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളിൽ ഏപ്രിൽ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻ മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ , സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.