ഈ കൊവിഡ് കാലത്ത് ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കൂ, രോ​ഗപ്രതിരോധശേഷി കൂട്ടാം…

ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത്. കുറഞ്ഞ പ്രതിരോധശേഷി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ആരോ​ഗ്യം കാത്ത് സൂക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്…

ജങ്ക് ഫുഡ് ഒഴിവാക്കൂ…

ജങ്ക് ഫുഡ് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. രുചി മാത്രമേ ഇത്തരം ഭക്ഷണങ്ങൾ നൽകുന്നുള്ളൂ. ആരോഗ്യം നൽകുന്നില്ല എന്നത് പലരും മറന്നു പോകുന്നു. ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം. കാർബോഹൈഡ്രേറ്റുകൾ, ശുദ്ധീകരിച്ച പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ നിരന്തരം കഴിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കും.

ഉറക്കം പ്രധാനം…

രാത്രിയിൽ കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ നേരം വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. നന്നായി ഉറങ്ങിയില്ലെങ്കിൽ രോഗപ്രതിരോധ ശേഷിയെ ബാധിക്കാം. കാരണം, നന്നായി ഉറങ്ങുമ്പോൾ ശരീരം സൈറ്റോകൈനുകൾ പുറത്തുവിടുന്നു. അണുബാധയിൽ നിന്നും വീക്കത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പ്രോട്ടീൻ ആണ് ഇവ. നിങ്ങൾ നന്നായി ഉറങ്ങുന്നില്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സൈറ്റോകൈനുകൾ ഉത്പാദിപ്പിക്കാൻ കഴിയില്ല. ഇത് ബാക്ടീരിയയെയും വൈറസിനെയും പ്രതിരോധിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ ബുദ്ധിമുട്ടിലാക്കും.

വ്യായാമം ശീലമാക്കൂ…

വ്യായാമം ഏറ്റവും മികച്ച ആരോഗ്യ ശീലമാണ്. ദിവസവും കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. അത് നല്ല ആരോഗ്യത്തിനും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും. പഠനങ്ങൾ പറയുന്നത്, പതിവായി വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വ്യായാമം ആന്റിബോഡികളെയും വെളുത്ത രക്താണുക്കളെയും വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

നല്ല കൊഴുപ്പുകൾ പ്രധാനം…

ഒലിവ് ഓയിൽ, സാൽമൺ എന്നിവയിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, വീക്കം കുറയ്ക്കുന്നതിലൂടെ രോഗകാരികളോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

പഞ്ചസാര ഒഴിവാക്കൂ…

പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കുറയുമ്പോൾ, നിങ്ങൾക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. പഞ്ചസാര അടങ്ങി ഭക്ഷണങ്ങൾ കഴിക്കുകയോ അല്ലെങ്കിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണപാനീയങ്ങൾ കുടിക്കുകയാണെങ്കിൽ, രോഗം ഒഴിവാക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നതിന് കാരണമാകും.

ധാരാളം വെള്ളം കുടിക്കൂ…

ജലാംശം രോഗാണുക്കളിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷിക്കുക മാത്രമല്ല നിർജ്ജലീകരണം തടയുകയും അത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. കിഡ്നി തകരാർ പരിഹരിക്കാനും ചർമ്മത്തെ സംരക്ഷിക്കാനുമെല്ലാം വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.

സമ്മർദ്ദം വേണ്ട…

സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നത് രോഗപ്രതിരോധ ആരോഗ്യത്തിന് പ്രധാനമാണ്. ധ്യാനം, യോഗ, വ്യായാമം, മറ്റ് വർക്കൗട്ടുകൾ എന്നിവ ശീലമാക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ശരിയായി നിലനിർത്താൻ സഹായിക്കും.

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം

നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു

തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന, രാജ്യം തണുത്ത് വിറക്കുമെന്ന് മുന്നറിയിപ്പ്

ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71%

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് കല്യാണി പ്രിയദര്‍ശന്റെ ‘ലോക’

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖറിറെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക

മൊതക്കരയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.

മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.