പനമരം: പനമരം പഞ്ചായത്തിലെ കണ്ടൈന്‍മെന്റ് സോണുകളിൽപെട്ട കൈതക്കൽ,ചെറുകാട്ടൂർ വാർഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.വാർഡുകളിലേക്കുള്ള പ്രധാന റോഡുകളെല്ലാം തന്നെ രാവിലെ തന്നെ അടച്ചു.കണ്ണാടിമുക്ക് കൃഷ്ണമൂല റോഡ്,ചെറുകാട്ടൂർ കൂടൽകടവ് റോഡ്, വില്ലേജ് ഓഫീസ് റോഡ്,കേളോം കടവ്,
വീട്ടിപ്പാളി റോഡ്,പരകുനി റോഡ് തുടങ്ങിയ പ്രധാന റോഡുകൾ എല്ലാം തന്നെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആസ്യ ടീച്ചർ,വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ,വാർഡ് തല RRT അംഗങ്ങൾ,സി എച് റെസ്ക്യു ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അടപ്പിച്ചു. വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍
ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്