വയനാട് ജില്ലയിൽ ഇന്ന് (26.04.21) 500 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. 117 പേർ രോഗമുക്തി നേടി. 492 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36906 ആയി. 29693 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6567 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 6011 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആർ) ഭാഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ