പഴുപ്പത്തൂര്‍ കോളിമൂലകോളനിയിലെ ഹരി (20), അരിവയല്‍ നെല്ലിക്കണ്ടം കോളനിയിലെ കണ്ണന്‍ (19) എന്നിവരാണ് പിടിയിലായത്. കുറിച്യാട് റെയിഞ്ചില്‍ കട്ടയാട് വനമേഖലയില്‍ വനംവകുപ്പ് നടത്തിയ പതിവ് പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയത്. ഇരുമ്പ് കേബിള്‍ കെണിവെച്ച് പുള്ളിമാനിനെ വേട്ടയാടി വനത്തില്‍വെച്ചുതന്നെ ഇറച്ചിയാക്കുന്നതിനിടെയാണ് ഇരുവരും വനംവകുപ്പിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 20കിലോ മാനിറച്ചിയും ആയുധങ്ങളും കണ്ടെടുത്തു.കുറിച്യാട് റെയിഞ്ച് ഓഫീസര്‍ എം രൂപേഷ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഇ ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്.

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആർ) ഭാഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ