നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസത്തോടെ സൗജന്യ ഭക്ഷ്യകിറ്റും മറ്റും അവസാനിക്കുകയാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൻ്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയതിനാൽ അടുത്ത മാസങ്ങളിലും ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ സാദ്ധ്യതയുണ്ടോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അത് ആലോചിക്കേണ്ട കാര്യമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇതിനർത്ഥം അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ സിഎം തന്നെ തീരുമാനിക്കും എന്നാണോ ഉദ്ദേശിച്ചത് എന്ന് മറ്റൊരു ചോദ്യം. ഇതിനുള്ള മറുപടി ഒരു ചിരിയോടെയാണ് മുഖ്യമന്ത്രി പറഞ്ഞത്. അതാണ് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞത് എന്നായിരുന്നു മറുപടി.
കഴിഞ്ഞ തവണ നേടിയ വിജയത്തേക്കാൾ വലിയ വിജയം എല്‍ഡിഎഫ് നേടുമെന്നും അത് ആദ്യം മുതലേ ഞാൻ സൂചിപ്പിച്ചത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.