കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട വയനാട് വിങ് ജില്ലയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ഈ മഹാമാരിയുടെ കാലത്ത് ‘രക്ത ദാനം മഹാ ദാനം’ എന്ന ആപ്തവാക്യം ഉയര്‍ത്തി പിടിച്ചുകൊണ്ട് സംഘടിപ്പിച്ച രക്ത ദാന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. മാനന്തവാടി ജില്ലാ ആശുപത്രിയിലും, ബത്തേരി താലൂക്ക് ആശുപത്രിയിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിപിന്‍ കല്ലറമുകളേല്‍,ഗൗതം കൃഷ്ണ,ഷോബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936