സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവെൻറ വില 400 രൂപ കുറഞ്ഞ് 35,040 രൂപയിലെത്തി. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 4380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിെൻറ വില.
യു.എസ് ട്രഷറിആദായം വർധിച്ചതും ഡോളർ സൂചിക മുന്നേറിയതുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിൻ്റെ വിലയും ഇടിഞ്ഞിരുന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളറായാണ് ഇടിഞ്ഞത്.
ഇന്ത്യൻ കമോഡിറ്റി വിപണിയിയായ എം.സി.എക്സിലും സ്വർണത്തിന് വിലയിടിഞ്ഞു. 24 കാരണത്ത് സ്വർണത്തിന് 46,691 രൂപയാണ് കമോഡിറ്റി വിപണിയിലെ വില.