ഇന്ന് ലോക തൊഴിലാളി ദിനം.

രൂക്ഷമായ കൊവിഡ് വ്യാപനം രാജ്യത്തെ തൊഴിലവസരങ്ങൾ വീണ്ടും കവർന്നെടുക്കുമോ എന്ന ആശങ്കൾക്കിടെയാണ് അവകാശ പോരാട്ടങ്ങളുടെ സ്മരണ പുതുക്കി വീണ്ടും ഒരു തൊഴിലാളി ദിനം എത്തുന്നത്.അസംഘടിത തൊഴിലാളി മേഖലയിലെ ചൂഷണങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭം. 18ാം നൂറ്റാണ്ടിൽ ഷിക്കാഗോയിൽ തുടങ്ങി ലോകമെങ്ങുമുള്ള തൊഴിലാളികൾക്ക് ഊർജമായി മാറിയ ഒരു സമരം. അവകാശങ്ങളെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കിയ കൂട്ടായ്മ. ഇന്ന് നാം ആഘോഷിക്കുന്ന ലോക തൊഴിലാളി ദിനത്തിന്റെ തുടക്കം അവിടെയാണ്. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, മിച്ചമുള്ള 8 മണിക്കൂർ പഠനത്തിനും ജോലിക്കും അതായിരുന്നു അമേരിക്കയിലെ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യം. ക്രൂരമർദ്ദനങ്ങൾക്കും വെടിവയ്പ്പിനും മുന്നിൽ മുട്ടുമടക്കാത്ത ആ പോരാട്ട വീര്യമാണ് പിന്നീട് ലോക തൊഴിലാളി ദിനമായി ആദരിക്കപ്പെട്ടത്.

അവകാശവും കർത്തവ്യവും രണ്ടല്ല എന്ന് ഓർമിപ്പിച്ച് വീണ്ടും സാർവദേശീയ തൊഴിലാളി ദിനമെത്തുമ്പോൾ ഒട്ടും ആശാവഹമല്ല കാര്യങ്ങൾ. കൊവിഡിന്റെ ഒന്നാംവ്യാപനത്തിൽ തകർന്നടിഞ്ഞ തൊഴിൽ മേഖല തൊട്ടുപിന്നാലെയെത്തിയ രണ്ടാം തരംഗത്തിൽ ആടിയുലയുകയാണ്. കൊവിഡിനെ പിടിച്ചുകെട്ടാൻ ലോക്ഡൗൺ എന്ന അവസാന ആയുധം പുറത്തെടുക്കപ്പെടുമ്പോൾ ആശങ്കയിലാണ് ലോകം. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ പ്രതിമാസ കണക്കുകൾ പ്രകാരം രാജ്യത്തെ നഗര മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് മാർച്ച് മാസത്തിൽ 7.24 ശതമാനമാണ്. സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 19. 07 ശതമാനവും. പക്ഷേ, നമുക്ക് തളരാനാകില്ല, ഈ പോരാട്ടവും നാം ജയിക്കുക തന്നെ ചെയ്യും. എല്ലാവ‍ർക്കും തൊഴിലാളി ദിനാശംസകൾ

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.