നേപ്പാളിൽ കുടുങ്ങി ധർമ്മജൻ ;വോട്ടെണ്ണൽ ദിനത്തിൽ എത്തുമോ..?

കോഴിക്കോട്∙ വിദേശ രാജ്യങ്ങളിലേക്ക് നേപ്പാൾ വഴിയുള്ള ഗതാഗതം വഴിമുട്ടി; നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരിൽ അനേകം മലയാളികളും. നേപ്പാളിൽ ഷൂട്ടിങ്ങിനായി പോയ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിക്കും തിരികെവരാൻ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വോട്ടെണ്ണൽ നടക്കുന്നതിനിടെ ധർമജന് ഇന്ത്യയിലെത്താനാകുമോ എന്നതിൽ ഉറപ്പായിട്ടില്ല.

വോട്ടെണ്ണലിനുവേണ്ടി കോഴിക്കോട്ടെത്താൻ ധർമജൻ അനേക ദിവസങ്ങളായി ശ്രമിച്ചുവരികയാണ്. ഞായറാഴ്ച കാഠ്മണ്ഡുവിൽനിന്ന് ഇന്ത്യൻ അതിർത്തിവരെ ഹെലികോപ്ടറിൽവന്ന ശേഷം റോഡ്മാർഗം ഡൽഹിയിലെത്താനാണു ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറന്റീനിൽ ഇരിക്കേണ്ടിവരും.

ഡൽഹിയിലെത്താൻ കഴിഞ്ഞാൽ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധർമജന്റെ സുഹൃത്തുക്കൾ പറഞ്ഞു. ബിബിൻ ജോർജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് ധർമജനും സംവിധായകൻ ജോണി ആന്റണിയുമടക്കമുള്ളവർ കാഠ്മണ്ഡുവിലേക്ക് പോയത്.

∙കുടുങ്ങിയത് അനേകം പ്രവാസികൾ

കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതോടെയാണ് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് പല രാജ്യങ്ങളും വിലക്കേർപ്പെടുത്തിയത്. എന്നാൽ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് കാഠ്മണ്ഡു വഴി പോവാനുള്ള സൗകര്യം ഏപ്രിൽ ആദ്യവാരങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഏപ്രിൽ 14നു ശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ നേപ്പാളിൽ ലോക്ഡൗൺ തുടങ്ങി. ഇതോടെയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മുടങ്ങിയത്.

ഇന്ത്യയിൽനിന്നുള്ള പതിനയ്യായിരത്തോളം പ്രവാസികളാണ് നേപ്പാളിൽ കുടുങ്ങിയത്. ഇവരോട് ഉടനെ രാജ്യം വിടണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോടുനിന്ന് സൗദിയും യുഎഇയുമടക്കമുള്ള രാജ്യങ്ങളിലേക്ക് പോവാനായി നേപ്പാളിലെത്തിയ അനേകം പേരും ഇക്കൂട്ടത്തിലുണ്ട്. സൗദിയിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശി കാഠ്മണ്ഡുവിലെത്തിയ ശേഷം രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.

യാത്രികരും ദുരിതത്തിൽ

മണാലിയിലെ ജിന്ന് എന്നറിയപ്പെടുന്ന യാത്രികൻ ഡോ. ബാബ്സ് സാഗറും കാഠ്മണ്ഡുവിൽ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ബാബ്സ് സാഗർ എവറസ്റ്റ് ബേസ് ക്യാംപിലേക്ക് ഒരു യാത്രാസംഘവുമായി പോയതായിരുന്നു. ഇവിടെ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു.

എന്നാൽ മഞ്ഞിലൂടെ നടന്നുകയറാൻ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ കോവിഡ് പരിശോധന നടത്തി. തുടർന്നാണ് ബാബ്സാഗർ അടക്കമുള്ളവർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നേപ്പാളിൽ ക്വാറന്റീനിലിരിക്കുന്ന സംഘം ലോക്ഡൗൺ കാരണം കുടുങ്ങിക്കിടക്കുകയാണ്.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.