തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്തെത്തും. പത്ത് മണിക്ക് മന്ത്രിസഭായോഗം ചേരും. ഉച്ചയോടെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും. തത്കാലം കാവല്‍ മന്ത്രിസഭയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കും.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമവിജ്ഞാപനം ഇന്നോ നാളെയോ എത്തും. അതോടെ പെരുമാറ്റച്ചട്ടവും പിന്‍വലിക്കും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും.
മിക്ക ഘടകകക്ഷികളുടെയും പ്രതിനിധികള്‍ വിജയിച്ച സാഹചര്യത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുക വെല്ലുവിളി. 9 വരെ ലോക്ക്‌ഡൗണിനു സമാന നിയന്ത്രണങ്ങളായതിനാല്‍ സത്യപ്രതിജ്ഞ അതുകഴിഞ്ഞാകും. മേയ് 25 വരെയാണ് ഈ സര്‍ക്കാരിന്റെ കാലാവധി.