വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 16-ാം മൈല്‍ – കരിപ്പാലിമുക്ക്, ശാന്തിനഗര്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, കൊഴിഞ്ഞങ്ങാട്, പള്ളിമുക്ക് എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാംമൈല്‍, കുണ്ടാല, മൊക്കം, മാനാഞ്ചിറ, മതിശ്ശേരി എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആലത്തൂര്‍, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചങ്കോട്, നടക്കല്‍, കാപ്പുംചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫി, കുഴുപ്പില്‍കവല, നാലാം മൈല്‍, ദ്വാരക, ഐ.ടി.സി, ഹരിതം എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ വീട്ടിമൂല, ഇലക്ട്രിക് കവല, ഭൂദാനം ഷെഡ്, അലൂര്‍കുന്ന്, മരകാവ്, വേലിയമ്പം, കണ്ടാമല എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മഴക്കാലമാണ്, രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കാം ഏഴ് കാര്യങ്ങൾ

വിവിധ രോ​ഗങ്ങൾ പിടിപെടുന്നൊരു സമയമാണ് മഴക്കാലം. മഴക്കാലത്ത് സ്വയം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വെള്ളത്തിലൂടെയും കൊതുകിലൂടെയും പകരുന്ന രോഗങ്ങളുടെയും ഫംഗസ് അണുബാധയുടെയും സാധ്യത വർദ്ധിക്കുന്നു. മഴക്കാലത്ത് ശരിയായ ശുചിത്വവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിർത്തുന്നത് ആരോഗ്യം

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിശദമായി അന്വേഷിക്കുമെന്ന് ജയിൽ എഡിജിപി

കണ്ണൂർ: ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ

ജയിൽ അധികൃതരുടെ സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാനാകില്ല, പിടിക്കപ്പെട്ടത് നാട്ടുകാരുടെ ജാഗ്രതയിൽ: വിഡി സതീശൻ

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക്

ഇന്നും സ്വര്‍ണവില ഇടിഞ്ഞു; നേരിയ കുറവ് മാത്രം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9255 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9210 രൂപയായി. ഇത് പ്രകാരം ഇന്ന്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും.ആറ്ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍

ബാണസുരസാഗർ ഡാമിലെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തി.

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി  ഉയർത്തി. സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി  പുഴയിലേക്ക് ഒഴുക്കി വിടും. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.