കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം ലൈംഗിക ബന്ധം സുരക്ഷിതമോ..?

കോവിഡ് വാക്സിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. ആർക്കെല്ലാം വാക്സിൻ സ്വീകരിക്കാം, ആർക്കെല്ലാം സ്വീകരിക്കാൻ പാടില്ല, വാക്സിൻ സ്വീകരിച്ചതിനു ശേഷം എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്നീ കാര്യങ്ങളിൽ പലർക്കും ഇപ്പോഴും സംശയമുണ്ട് എന്നാണ് ചർച്ചകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ഒരു ചർച്ച, കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമുള്ള ലൈംഗിക ബന്ധം സുരക്ഷിതമാണോ എന്നതാണ്.

ആരോഗ്യ മന്ത്രാലയം ഇതേക്കുറിച്ച് ഔദ്യോഗിക മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, രണ്ടാമത്തെ ഡോസ് ലഭിച്ച ശേഷം പുരുഷന്മാരും സ്ത്രീകളും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് മെഡിക്കൽ വിദഗ്ധർ നിർദ്ദേശിക്കുന്നു.

“SARS-CoV2 ഒരു പുതിയ വൈറസാണ്, ഇത് നിർവീര്യമാക്കുന്നതിനായി വാക്സിൻ വികസിപ്പിച്ചെടുത്തു. എന്നിരുന്നാലും, വാക്സിന് ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടോ എന്നും ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ അവ പുരുഷനെയും സ്ത്രീയെയും ബാധിക്കുമോ എന്നും ഇത്ര നേരത്തേ പറയാനാകില്ല,” ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡോ. ദീപക് വർമ്മ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ, “പ്രതിരോധമാണ് ഏറ്റവും മികച്ച സുരക്ഷ” എന്ന് ഡോക്ടർ പറഞ്ഞു. രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം പുരുഷന്മാരും സ്ത്രീകളും കുറഞ്ഞത് 2 മുതൽ 3 ആഴ്ച വരെ കോണ്ടം പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.

“വാക്സിനുകൾ നമ്മെ എങ്ങനെ ബാധിക്കുമെന്നറിയില്ല, അതിനാൽ കോണ്ടം ഉപയോഗിക്കുന്നത് ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ പ്രതിരോധമായിരിക്കും,” വാക്‌സിനേഷന് അർഹരായ സ്ത്രീകൾ കുത്തിവയ്പ് നടത്തുന്നതിന് മുമ്പ് ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ഉപദേശിച്ചു.

കെൽട്രോണിൽ മാധ്യമ പഠനം

കെൽട്രോൺ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ

ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 25 ന് രാവിലെ 9.30 മുതൽ 11.30 നകം രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/ വിഎച്ച്എസ്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ

കർക്കിടകവും ആരോഗ്യ സംരക്ഷണവും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് ആയുർവേദ ഫാർമസിയിലെ ഡോ. അരുൺ ക്ലാസിന് നേതൃത്വം നൽകി.കർക്കിടക കഞ്ഞി കിറ്റുകളും വിതരണം ചെയ്തു.കരുതൽ പദ്ധതിയുടെ ഭാഗമായി

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ജൂലൈ 25 മുതൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ്

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപട്ടിക; വയനാട്ടിൽ 6,02,917 വോട്ടർമാർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലയിൽ 6,02,917വോട്ടർമാർ. സ്ത്രീകൾ-310146, പുരുഷൻമാർ-292765, ട്രാൻസ്‌ജെൻഡർ-6 എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.