സ്വർണവില പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4390 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിലും വില നേരിയതോതിൽ താഴ്ന്നു. ഔൺസിന് 1,778.21 ഡോളർ നിലവാരത്തിലാണ് സ്പോട് ഗോൾഡ് വില. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്.

അപേക്ഷ ക്ഷണിച്ചു.

ജില്ലയില്‍ എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് വിദഗ്ദ പരിശോധന നടത്തുന്ന സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ ഡോക്ടറേറ്റുള്ളവര്‍, വിവിധ പുനരധിവാസ പദ്ധതികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മൂൺലൈറ്റ് എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കി, മുണ്ടക്കുറ്റി മൂൺലൈറ്റ് എൽപി സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചുമുള്ള താൽപ്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിച്ചത്.

കുട്ടികളെ സ്വീകരിച്ച് ചാന്ദ്ര മനുഷ്യൻ

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിലെ കുട്ടികളെ സ്വീകരിക്കാൻ ഇന്ന് എത്തിയത് എല്ലാ ദിവസത്തിൽ നിന്നും വിഭിന്നമായി ചാന്ദ്ര മനുഷ്യൻ ആണ്.ചാന്ദ്ര മനുഷ്യനെ കണ്ട കുട്ടികളിൽ കൗതുകവും ആകാംക്ഷയും നിറഞ്ഞു. കുട്ടികളും ചാന്ദ്ര മനുഷ്യനും

അനുശോചനം അറിയിച്ചു.

മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അനുശോചനം അറിയിച്ചു. “വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ, പൊതുജീവിതത്തിലെ ഒരു യുഗത്തിന്റെ അന്ത്യം

കര്‍ഷക അവാര്‍ഡിന് 23 വരെ അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2024-ലെ സംസ്ഥാനതല കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിലെ കര്‍ഷകന്‍/കര്‍ഷക, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്, അതത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ

ഉരുൾ ദുരന്തം: ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണം, ചെലവഴിച്ചത് എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ

മുണ്ടക്കൈ -ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ചതും ദുരന്തബാധിതരുടെ വിവിധ ആവശ്യങ്ങൾക്കായും പുനരധിവാസ പദ്ധതികൾക്കായും സർക്കാർ ചിലവഴിച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് www.donation.cmdrf.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി പൊതുജനങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *