കോവിഡ് ചികില്‍സയിലിരിക്കെ വീട്ടമ്മ മരണപ്പെട്ടു. മുട്ടിലിൽ അമ്പുകുത്തി ലക്ഷ്മി കൃപാനിവാസില്‍ സുമാലിനി (53) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ 5 ദിവസമായി ചികില്‍സയിചികിത്സയിൽ ആയിരുന്നു. ഗുരുതരാവസ്ഥയിലായ സുമാലിനി ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.