പേരിയ: കോവിഡ് രോഗികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍, വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് സ്വയം നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന, പള്‍സ് ഓക്‌സിമീറ്ററുകള്‍ പേരിയ സിഎച്‌സിക്ക് വാങ്ങി നല്‍കി. കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ വീടുകളില്‍വീടുകളില്‍ പള്‍സ് ഓക്‌സിമീറ്ററിന്റെ അടിയന്തിര ആവശ്യം കണക്കിലെടുത്ത് വേവ്‌സ് തവിഞ്ഞാല്‍ ചാപ്റ്റര്‍,പേരിയ സഖാക്കള്‍ വാട്‌സാപ്പ് ഗ്രൂപ്പ്,വി ഫോര്‍ വയനാട്,എസ്‌വൈഎസ് സാന്ത്വനം പേരിയ, വോയിസ് ഓഫ് മാനന്തവാടി, ആലാറ്റില്‍ ബ്രദേഴ്‌സ് കൂട്ടായ്മ, സ്‌നേഹ ദീപം ചാരിറ്റി എന്നിവരിലൂടെ ഉപകരണം വാങ്ങുന്നതിനുളള പണം സ്വരൂപിച്ചു. വേവ്‌സ് തവിഞ്ഞാല്‍ ചാപ്റ്റര്‍ രക്ഷാധികാരി ബിജു മാത്യു,സെക്രട്ടറി അജോയ് കേളങ്ങാട്ടില്‍ , പേരിയ സഖാക്കള്‍ അഡ്മിന്‍ സാബിത്ത് എ,സാന്ത്വനം പ്രതിനിധി ബഷീര്‍ പേരിയ, വേയ്വ്‌സ് കോഡിനേറ്റര്‍ വിന്‍സി തലപ്പുഴ എന്നിവരില്‍ നിന്ന്, പേരിയ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഏറ്റുവാങ്ങി.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.