ജമ്മു കാശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിയുടെ മൃതദേഹം നാളെ നാട്ടിലെത്തും. മേയ് 4 നാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിച്ചിലില്‍പ്പെട്ട് വയനാട് പൊഴുതന സ്വദേശിയായ നായിക് സുബൈദാര്‍ സി.പി.ഷിജി (45) മരിച്ചത്. മൃതദേഹം നാളെ രാത്രി 10.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍ നീലകണ്ഠന്‍ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങും.വെള്ളിയാഴ്ച തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.